Sarathchandra Chatterji

Sarathchandra Chatterji

ശരത്ചന്ദ്ര ചതോപാദ്ധ്യായ

1876 സെപ്തംബര്‍ 15ന് ബംഗാളിലെ ദേവാനന്ദപൂരില്‍ ജനനം.കുട്ടിക്കാലം അമ്മാവന്റെ കൂടെ ഭരത്പൂരില്‍. 1894ല്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. ദാരിദ്ര്യം മൂലം കൂടുതല്‍ പഠിക്കാനായില്ല. 1902ല്‍ ബര്‍മ്മയിലേക്ക് പോയി. ആദ്യത്തെ നോവല്‍ രാമേര്‍ സുമതി. പിന്നീട് പഥേര്‍ നിര്‍ദ്ദേശ് എന്ന നോവല്‍ രചിച്ചു. ബിന്ദുര്‍ ഝലേ എന്ന നോവല്‍ ബര്‍മ്മയിലെ വായനക്കാരെ അത്യന്തം ആകര്‍ഷിച്ചു. അതിനുശേഷം ബിരാജ് ബഹു, പല്ലിസമാജ്, പണ്ഡിറ്റ് മശായ് എന്നീ നോവലുകളും അവിടെ വച്ചു രചിച്ചു. ആ കാലയളവില്‍ കുന്തളീര്‍ പുരസ്‌കാരം ലഭിച്ചു. അനിലാദേവിയെന്ന തൂലികാനാമത്തിലും ഏതാനും നോവലുകള്‍ രചിച്ചിട്ടുണ്ട്. രാഷ്ട്രീയ ഭാവനയോടു കൂടി എഴുതിയ പഥേര്‍ ദാബി ബ്രിട്ടീഷ്  സര്‍ക്കാര്‍ 1939 വരെ നിരോധിച്ചു. 1923ല്‍ ജഗത്താരിണി പുരസ്‌കാരമായ സ്വര്‍ണ്ണമെഡല്‍ കൊല്‍ക്കൊത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ചു. ധാക്ക യൂണിവേഴ്‌സിറ്റി ഡി-ലിറ്റ് ബിരുദം നല്‍കി ആദരിക്കുകയുണ്ടായി. ശ്രീകാന്ത പരിണീത, ഗൃഹദാസ്, വിപ്രദാസ് എന്നിങ്ങനെ നാല്പതോളം രചനകള്‍നാടകം, നോവല്‍ എന്നീ മേഖലകളിലായി അദ്ദേഹത്തിന്റേതായുണ്ട്. ദേവദാസ് എന്ന നോവലിന് എട്ടു തരത്തില്‍ സിനിമാരൂപം ഉണ്ടായിട്ടുണ്ട്. 1938 ജനുവരി 16ന് അദ്ദേഹം അന്തരിച്ചു.


ലീലാ സര്‍ക്കാര്‍

1934ല്‍ ജനനം. ബംഗാളിയായ ദീപേഷ് സര്‍ക്കാരുമായുള്ള വിവാഹം വിവര്‍ത്തന സാഹിത്യത്തിലേക്കുള്ള ചവിട്ടുപടിയായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍നിന്ന് മികച്ച മലയാള വിവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ മുംബൈയില്‍ താമസം. 

വിലാസം: അനുരാധ, ഡി-11/22, ലാവിക പാലസ്, പ്ലോട്ട് നമ്പര്‍ 255/258, സെക്റ്റര്‍-21, നെരൂള്‍ ഈസ്റ്റ്, നവി മുംബൈ - 400 706.



Grid View:
Out Of Stock
-15%
Quickview

Devadas

₹98.00 ₹115.00

BooK By Sarathchandra Chatterjiപ്രണയത്തിന്റെ അലൗകിക കാന്തി പ്രസരിപ്പിക്കുന്ന ഒരു നോവല്‍ ശില്പം. തിരിച്ചറിയാന്‍ വൈകുന്ന പ്രണയവും ആത്മാവില്‍ പ്രതിഷ്ഠിക്കപ്പെട്ട പ്രണയവും, നഷ്ടമായ പ്രണയത്തില്‍ സ്വയം എറിഞ്ഞുടയ്ക്കപ്പെടുന്ന ജീവിതവും ഈ ബംഗാളി നോവലിനെ ഒരു വിശ്വപ്രണയകാവ്യമാക്കിത്തീര്‍ക്കുന്നു. ഉജ്ജ്വലമായ ഭാവകാന്തി പ്രസരിപ്പിക്കുന്ന ശരത്ചന്ദ്രചാറ്റര്‍ജിയുടെ..

Showing 1 to 1 of 1 (1 Pages)